ശബരിമല സ്ത്രീപ്രവേശനം; വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കും, പ്രതിഷേധം കടുപ്പിച്ച് ബിജെപി

sabarimala

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി രംഗത്ത്. തീരുമാനം മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും നട തുറക്കുന്ന 18ന് വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ബിജെപി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന തര്‍ക്കം പരിഹരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ പന്തളം രാജകുടുംബം ഇന്ന് നിലപാട് വ്യക്തമാക്കും. എന്‍എസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. മറ്റന്നാള്‍ നട തുറക്കും.

സിപിഎം നേതാക്കളുമായും ബോര്‍ഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാന്‍ ബോര്‍ഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകള്‍ നടക്കുന്നുണ്ട്. വെറുതെ ചര്‍ച്ച നടത്തിയിട്ടു കാര്യം ഇല്ലെന്നാണ് പന്തളം കുടുംബത്തിന്റെ നിലപാട്.

പന്തളം തന്ത്രി കുടുംബങ്ങള്‍ അനുരഞ്ജനത്തിന് തയ്യാറായാല്‍ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നുണ്ട്.

Top