ശബരിമല വിഷയം അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

പാലക്കാട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ ശ്രമിക്കുന്നവരെ തടയാന്‍ ആഹ്വാനം ചെയ്ത് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. അട്ടപ്പാടി ആനമൂളി ചെക്‌പോസ്റ്റിന് സമീപമാണ് ഭവാനി ദളത്തിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.

Top