ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന കണക്കിനെകുറിച്ച് സര്‍ക്കാരിന് മാത്രമേ അറിയൂ എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന കണക്കിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് മാത്രമേ അറിയൂ എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡിന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങളൊന്നുമില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top