ശബരിമല സ്ത്രീ പ്രവേശന വിഷയം ; ആദ്യ പുനപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആദ്യത്തെ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയത്. മറ്റ് ഹൈന്ദവ സംഘടനകളും ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

അതേസമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്ന് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകും. അഭിഭാഷകരെ അടക്കം ചര്‍ച്ചയ്ക്ക് വിളിച്ച ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സന്നിധാനത്ത് വനിതപൊലീസിനെ വിന്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

Top