തുലാമാസ പൂജ അവസാനിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍

sabarimala

പത്തനംതിട്ട: തുലാമാസ പൂജ അവസാനിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍.

ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവരും വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ഒരു സ്ത്രീ ശ്രീകോവിലിന് മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നാണ് കണ്ഠരര് രാജീവര് പറഞ്ഞത്.

അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.

Top