ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. വിധി നടപ്പാക്കാത്തതിനെതിരെ മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയും തേടിയിട്ടുണ്ട്. കോടതി വിധിക്കെതിരായ പരാമര്‍ശങ്ങളില്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ അറ്റോര്‍ണി ജനറല്‍ പരിശോധിക്കും.

അതേസമയം, ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം രംഗത്തെത്തിയിരുന്നു. ക്ഷേത്രം എന്നും ഭക്തന്റേതാണെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. കവനന്റില്‍ ക്ഷേത്രങ്ങളുടെ ആചാരം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞിരുന്നു.

തന്ത്രിയും പൂജാരിയുമെല്ലാം ക്ഷേത്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടരത്തിന് ഇടപെടേണ്ടി വന്നതെന്നും ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ലെന്നും അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top