ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി രേഖപ്പെടുത്തി.

തന്നോട് ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞതെന്നും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തുപറയുമ്പോള്‍ വാക്കുകള്‍ക്ക് നിയന്ത്രണം വേണമെന്നും കൂടിയാലോചന ഇല്ലാതെയാണ് പുനഃപരിശോധന വേണമെന്ന് പ്രസിഡന്റ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലാണ് മുഖ്യമന്ത്രി പ്രസിഡന്റിനെതിരെ അതൃപ്തി രേഖപ്പെടുത്തിയത്.

Top