പോകാൻ വരട്ടെ ! മാധ്യമങ്ങൾക്കും ശബരിമലയിലേക്ക് റെഡ് സിഗ്നൽ

SABARIMALA

പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന നിയന്ത്രണം. പമ്പയില്‍ ത്രിവേണി പാലത്തിനു സമീപം മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇന്ന് രാവിലെയും മാദ്ധ്യമങ്ങളെ ഇലവുങ്കലില്‍ തടഞ്ഞിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലാതിരിക്കെയാണ് വിലക്ക്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വള്ളിയാഴ്ച വൈകീട്ട് നടതുറക്കാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ പോലീസിന്റെ നിയന്ത്രണം കാരണം മാധ്യമങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ് രാത്രി വൈകിയും. തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.

ഇന്നലെ സന്നിധാനത്തുനിന്നും ജനം ടിവി സംഘത്തെ ബലമായി ഒഴിപ്പിച്ചിരുന്നു. ശബരിമലയില്‍ മാധ്യമങ്ങളെ തടയില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനം ടിവി നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ മറുപടി. എന്നാല്‍ ഇതിന്റെ ലംഘനം കൂടിയാണ് ഇപ്പോള്‍ നടന്നത്.

Top