അടിയന്തരാവസ്ഥയില്‍ പോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ല; ശബരിമല വിഷയത്തില്‍ കെ.സുധാകരന്‍

K sudhakaran

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തിനെിരെ കെ.സുധാകരന്‍ രംഗത്ത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ലെന്നാണ് കെ.സുധാകരന്‍ പറയുന്നത്. സര്‍ക്കാറിന്റെ കിരാത നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സംഘര്‍ഷത്തില്‍ ഇതു വരെ അറസ്റ്റിലായത് 3,345 പേരാണ്. 517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പൊലീസ് പുറത്തു വിട്ടിരുന്നു. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്.

Top