സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി. മുന്നണിയിലെ പാര്‍ട്ടികള്‍ പങ്കെടുക്കണമോ എന്നത് സംബന്ധിച്ച് എന്‍ഡിഎ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയുമായിട്ടില്ലെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. അര്‍ഹതപ്പെട്ട നീതി വിശ്വാസികള്‍ക്ക് നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top