മനിതി സംഘത്തെ തടഞ്ഞ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

SABARIMALA

പമ്പ: തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തെ തടഞ്ഞ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാര്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്നാണ് മനിതി സംഘം മലകയറാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്.

യുവതികളെ തടഞ്ഞവര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധുരയില്‍ നിന്ന് ഇടുക്കി കമ്പംമേട് വഴിയാണ് പതിനൊന്നു പേരടങ്ങിയ മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയത്.

Top