ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പമ്പ : ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് തുറക്കും.ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല. രാത്രി10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

നാളെ രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതിഹോമവും പതിവ് പൂജകളും ഉണ്ടാകും. നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും സന്നിധാനത്ത് നടക്കും. മെയ് 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. നട അടയ്ക്കുന്ന ദിവസം സഹസ്ര കലശാഭിഷേകവും ഉണ്ടാകും.

കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏ‌ർപ്പെടുത്തും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുക. ആകെ 600 പൊലീസുകാർക്കാണ് സുരക്ഷാചുമതല.

Top