ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

sabarimala

പത്തനംതിട്ട : ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കുക.

നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല ഉത്രാടദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവ ഉണ്ടാകും. തിരുവോണ ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണസദ്യ നല്‍കും.

ചതയ ദിനമായ സെപ്തംബര്‍ 13 ന് രാത്രി 10 ന് ഓണ പൂജകള്‍ കഴിഞ്ഞ് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

Top