ശബരിമല വിഷയം ഹിത പരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍

vm sudheeran

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹിത പരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍. ക്ഷേത്ര പ്രവേശന കാലത്ത് പോലും ഹിത പരിശോധന നടത്തിയിട്ടുണ്ടെന്നും വൈകാരികമായ പ്രശ്‌നം പക്വതയോടെ നേരിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി നടപ്പാക്കാന്‍ സമയം പറഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഏകപക്ഷീയ സമീപനം നടത്തിയെന്നും സുധീരന്‍ വ്യക്തമാക്കി.

സര്‍വകക്ഷിയോഗം ആദ്യ ഘട്ടത്തില്‍ നടത്തണമായിരുന്നു. റിവ്യൂ ഹര്‍ജി പാടില്ല എന്ന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. മുഖ്യമന്ത്രി വ്യഗ്രത കാട്ടിയെന്നും ഈ വ്യഗ്രത മദ്യശാല സംബന്ധിച്ച വിധിയില്‍ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് വീഴ്ച പറ്റി. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇതിനു ഉത്തരവാദികളാണ്. എന്തുകൊണ്ട് ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തുന്നില്ല. ഗുരുവായൂര്‍ സത്യാഗ്രഹ കാലത്തു ഹിതപരിശോധന നടത്തിയിരുന്നതായും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Top