ശബരിമല വിഷയം; ബിജെപിയുടെ രഥയാത്ര അടുത്ത മാസം എട്ട് മുതല്‍

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രഥയാത്ര അടുത്ത മാസം എട്ടാം തിയതി മുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് മധുര്‍ ക്ഷേത്രത്തില്‍ നിന്നു തുടങ്ങി പത്തനംതിട്ടയിലാണ് യാത്ര സമാപിക്കുന്നത്.

അതേസമയം, ശബരിമല സംഘര്‍ഷത്തില്‍ ഇതു വരെ അറസ്റ്റിലായത് 2825 പേരാണ്. 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാമജപ യാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസ് വേണ്ടെന്നാണ് ഡിജിപി അറിയിച്ചിരുന്നത്.

ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വ്യാപകമായി റെയ്ഡും അറസ്റ്റും നടക്കുകയാണ്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനനപാത എന്നിവിടങ്ങളില്‍ അക്രമം നടത്തുകയും സുപ്രീംകോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Top