വീണ്ടും ശബരിമലയിലേക്ക് പോകും: തൃപ്തി ദേശായി

ന്യൂഡല്‍ഹി : ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി ദേശായി. ശബരിമല യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോവുകയായിരുന്നു.

Top