ശബരിമല സംവാദം; യുഡിഎഫ് ജനങ്ങളെ കബളിപ്പിയ്ക്കുകയാണെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സംവാദ വിഷയമാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് ശ്രമം നടക്കുന്നതെന്ന് ഇടത് കണ്‍വീനര്‍ എ വിജയ രാഘവന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ നിയമം നിര്‍മ്മിക്കും എന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്നും ഇത് കോടതി മുന്നാകെ നില്‍ക്കുന്ന വിഷയമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ ഐശ്വര്യ കേരളം ജാഥയില്‍ പിണറായി വിജയനെ വ്യക്തിഹത്യ നടത്തുകയാണ്. കെ സുധാകരന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രസ്താവനയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പത്ത് കൊല്ലം ജോലി ചെയ്തവരെ തെരുവിലേക്ക് തള്ളാനാവില്ലെന്നും നിയമന വിമര്‍ശനമുന്നയിക്കുന്നവര്‍ മനുഷ്യത്തമില്ലാത്തവരാണെന്നും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന വിജയരാവന്‍ വ്യക്തമാക്കി. ഇടത് പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയ്ക്ക് വികസന മുന്നേറ്റ ജാഥ എന്ന് പേരിട്ടു. എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ജാഥയെന്നും അദ്ദേഹം അറിയിച്ചു.

Top