തൃപ്തിയ്ക്ക് ശബരിമലയില്‍ എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി

anish-tripthy

ശബരിമല: തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്ത്.

തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വിശ്വാസികള്‍ അതിന് അനുവദിക്കില്ലെന്നും ആചാരനുഷ്ടാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.

പൂനയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിരുന്നു. തൃപ്തിക്കു നേരെ വിമാനത്താവളത്തിനു പുറത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ആക്രമണം ഉണ്ടാകുമോയെന്ന ഭയം മൂലം ഇവരുമായി പോകാന്‍ ടാക്‌സിക്കാര്‍ തയ്യാറായിട്ടില്ല.

Top