തൃപ്തിയ്ക്കു നേരെ പ്രതിഷേധം; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സിയാല്‍

കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായിയ്ക്കു നേരെ കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികരണവുമായി സിയാല്‍ രംഗത്ത്.

വിമാനമിറങ്ങി മണിക്കൂറുകള്‍ക്കു ശേഷവും പ്രതിഷേധം കാരണം തൃപ്തിക്ക് വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
തൃപ്തിയ്ക്കു നേരെ പ്രതിഷേധവുമായി സമരക്കാരും വിമാനത്താവളത്തില്‍ തന്നെ തങ്ങുകയാണ്. എന്നാല്‍ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. ഇനിയും വിമാനത്താവളത്തിനകത്ത് തങ്ങാനാവില്ലെന്നും സിയാല്‍ എംഡി അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രശ്‌നങ്ങള്‍ ഇല്ലാതെ തൃപ്തിയെ അനുനയിപ്പിച്ച് മടക്കി വിടാനുള്ള ശ്രമത്തിലാണ് എല്ലാവരും. അതിന്റെ ഭാഗമായി തഹസീല്‍ദാര്‍ അവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ദര്‍ശനം നടത്താതെ മടങ്ങി പോകില്ല എന്ന നിലപാടില്‍ തന്നെയാണ് തൃപ്തിയും സംഘവും.

Top