ശബരിമല വിഷയം; പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്സ്

sabarimala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജിയുമായി കോണ്‍ഗ്രസ്സ് രംഗത്ത്. ശബരിമല വിഷയം കോടതിയില്‍ വ്യക്തമാക്കുമെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും അറിയിച്ചിരുന്നു.

സുപ്രീം കോടതിയിലെ കേസ് നടപടികള്‍ക്ക് അഡ്വ.മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തുമെന്നും നിലവില്‍ 25 റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് കക്ഷിയാണെന്നും എന്നാല്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് സിംഗ്‌വിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

Top