ശബരിമല വിഷയം : പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയിലെ പ്രതിഷേധ സംഭവങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 29 മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top