ശബരിമല തിരുവാഭരണ ഘോഷയാത്ര കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. അനുഗമിക്കുന്നവരില്‍ പൊലീസും മെഡിക്കല്‍ ടീമും അടക്കം നൂറു പേര്‍ മാത്രമേ ഉണ്ടാകൂ. വഴിനീളെയുള്ള സ്വീകരണങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

മകരവിളക്ക് സമയത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ ഭക്തരെ പ്രവേശിക്കുന്നതിനേ കുറിച്ച് തീരുമാനം എടുക്കും. കോടതി നിര്‍ദേശമനുസരിച്ച് 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചുവെന്നും സംസ്ഥാന പൊലീസ് തീരുമാനിക്കുന്നതനുസരിച്ച് വെര്‍ച്വല്‍ ക്യു ബുക്കിംഗ് ആരംഭിക്കുമെന്നും എന്‍. വാസു വ്യക്തമാക്കി.

Top