ശബരിമല : റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രീംകോടതി ഇന്ന് തീരുമാനിക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെയുള്ള റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രീംകോടതി ഇന്ന് തീരുമാനിക്കും. മുംബൈ മലയാളികള്‍ രൂപീകരിച്ച ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, വിശ്വാസിയായ ജയ രാജ്കുമാര്‍ എന്നിവരുടെ റിട്ടുഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതിയാണ് കോടതി നിശ്ചയിക്കുന്നത്.

ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ അഭിഭാഷകന്‍ ശബരിമല വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് മുന്നില്‍ ശബരിമല വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ന് തീരുമാനം പറയാമെന്നായിരുന്നു നിലപാടെടുത്തത്.

Top