ശബരിമല സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ലോങ്മാര്‍ച്ച് നടത്തേണ്ടത് പാര്‍ലമെന്റിലേക്കെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയുടെ പേരില്‍ അന്യായമായി ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ സാമൂഹിക വിരുദ്ധരെ അനുവദിക്കില്ലെന്നും സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

ഭക്തരുടെ മറപിടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നു. രണ്ടുമൂന്ന് ക്ഷേത്രങ്ങള്‍ക്ക് എതിരായ ആക്രമണം ഇതിന് തെളിവാണെന്നും മന്ത്രി വ്യക്തമാക്കി.

പത്ത് വോട്ട് ലഭിച്ചാല്‍ പോരട്ടെയെന്നാണ് ബിജെപി നിലപാട്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടു മാറ്റത്തിന് കാരണമെന്താണെന്നു ജനങ്ങള്‍ക്ക് അറിയാം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top