മീനമാസ പൂജയ്ക്കായി ശബരിമല തുറന്നു; സുരക്ഷയ്ക്കായി തെര്‍മല്‍ സ്‌കാനര്‍ അടക്കം

ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരി മല തുറന്നു.കൊറോണ വൈറസിന്റെ സുരക്ഷയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ള സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഭക്തജനത്തിരക്കില്ല. പതിവ് പൂജകള്‍ മാത്രമാകും സന്നിധാനത്ത് ഉണ്ടാവുക. പടിപൂജയും അഭിഷേകങ്ങളും ഒഴിവാക്കി.

ഈ മാസം പതിനെട്ടിന് നട അടയ്ക്കും. രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തീര്‍ത്ഥാടകരോട് കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാന്‍ മുറികള്‍ നല്‍കില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ബാധകമാണ്.

Top