തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

ശബരിമല: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നു രാത്രി അടയ്ക്കും. പതിവ് പൂജകള്‍ക്കും നെയ്യഭിഷേകത്തിനും പുറമെ സഹസ്രകലശാഭിഷേകവും നടക്കും.

തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞ 16ന് വൈകുന്നേരമാണു ക്ഷേത്രനട തുറന്നത്. മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16ന് വൈകുന്നേരം അഞ്ചിനു ക്ഷേത്രനട വീണ്ടും തുറക്കും.

Top