ശബരിമല നട ജൂണ്‍ 14ന് തുറക്കും; ദര്‍ശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി

പത്തനംതിട്ട: ശബരിമല നട ജൂണ്‍ 14ന് തുറക്കും. ദര്‍ശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മാസപൂജയും ഉത്സവവും ഉണ്ടാകും. താമസ സൗകര്യമില്ല. പമ്പ സ്‌നാനം അനുവദിക്കില്ല. പമ്പ വരെ വാഹനങ്ങള്‍ അനുവദിക്കും, അപ്പവും അരവണയും കൗണ്ടര്‍ വഴി നല്‍കില്ലെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കോവിഡ് ഇല്ലെന്ന് രേഖ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഗുരുവായൂരിലും ഓണ്‍ലൈന്‍ വഴി മാത്രമാവും ദര്‍ശനം. ദിവസം 600 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 60 വിവാഹങ്ങള്‍ മാത്രമാവും അനുവദിക്കുക. വധൂവരന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് മാത്രമേ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവദിക്കൂ. വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Top