മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: ശബരിമല ക്ഷേത്രനട മിഥുനമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല.

മിഥുനം ഒന്നാം തീയതിയായ 16ന് രാവിലെ മുതല്‍ പതിവ് പോലെ പൂജകള്‍ നടക്കും. ഇത്തവണയും വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് എസ് പിക്കും, പമ്പയില്‍ എ എസ് പിക്കും നിലക്കലില്‍ ഡി വൈ എസ് പിക്കും ആയിരിക്കും സുരക്ഷാ ചുമതല. 500 ഓളം പൊലീസ് സേനാംഗങ്ങളെ മൂന്നിടത്തുമായി വിന്യസിക്കും. ഉച്ചയോടെ മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടുകയുള്ളൂ.

Top