ശബരിമല നട ഇന്ന് വൈകീട്ട് 5ന് തുറക്കും

പത്തനംതിട്ട: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പരിഗണിച്ച് ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.

അതേസമയം ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തില്‍ സാധാരണ പൂജകള്‍ മാത്രം നടത്താനും യോഗത്തില്‍ തീരുമാനമായി. ഇന്ന് മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുക.

 

Top