ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത്; പരസ്യപ്രസ്ഥാവനയുമായി കെ.പി ശശികല രംഗത്ത്

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന നിര്‍ദ്ദേശവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല രംഗത്ത്.

ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്ക ഇടരുതെന്നാണ് ശശികല പറഞ്ഞത്. ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയ്ക്കല്‍ ശബരിമല കര്‍മ സമിതി നടത്തിയ സമരത്തിനിടെയാണ് ശശികല ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്.

കാണിക്കയിടരുതെന്നത് തീരുമാനവും ആഹ്വാനവുമാണ്. ഇക്കാര്യം ആഹ്വാനം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണ് ശശികല വ്യക്തമാക്കി.

Top