ശബരിമല സ്ത്രീപ്രവേശനം : റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെയുള്ള റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കും. എല്ലാ കേസുകളും തുറന്ന കോടതിയില്‍ കേള്‍ക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തുക.

മുംബൈ മലയാളികള്‍ രൂപീകരിച്ച ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, വിശ്വാസിയായ ജയ രാജ്കുമാര്‍ എന്നിവരുടെ റിട്ടുഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതിയാണ് കോടതി നിശ്ചയിച്ചത്.

ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ അഭിഭാഷകന്‍ ശബരിമല വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് മുന്നില്‍ ശബരിമല വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ന് തീരുമാനം പറയാമെന്നായിരുന്നു നിലപാടെടുത്തത്.

Top