ശബരിമലയില്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കാന്‍ വകുപ്പിനോട് സ്ഥലം ആവശ്യപ്പെടും

sabarimala

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ വിധി എത്തിയതിനു പിന്നാലെ ശബരിമലയില്‍ 100 ഏക്കര്‍ സ്ഥലം വിട്ടു തരണമെന്ന് ദേവസ്വം ബോര്‍ഡ് വനം വകുപ്പിനോട് ആവശ്യപ്പെടും.

സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാനാണ് ഭൂമി ആവശ്യപ്പെടുന്നത്. അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്. വനം വകുപ്പിനോട് സ്ഥലം വിട്ടു തരണമെന്ന് സര്‍ക്കാര്‍ മുഖാന്തരം ആവശ്യപ്പെടുവാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

എത്രയും പെട്ടെന്ന് തന്നെ സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്. അതിനാല്‍ ഇതിനു വേണ്ട കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചിരുന്നു.

Top