ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്ന് വിഡി സതീശന്‍

VD Satheesan

തൃശൂര്‍: ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരേ വിമര്‍ശനവുമായാണ് വിഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നതു കോണ്‍ഗ്രസിന്റെ പാരന്പര്യമല്ല. പുരോഗമനവാദമുയര്‍ത്തുന്ന സിപിഎം നിലപാട് കാപട്യമാണ്. സംഘപരിവാറിനു സൗകര്യമൊരുക്കുകയാണ് സിപിഎം ചെയ്യുന്നത് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Top