ശബരിമല സ്ത്രീപ്രവേശനം; കേസില്‍ കണ്ടത് ഭരണഘടനയുടെ വിമോചന സ്വഭാവമെന്ന്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ കണ്ടത് ഭരണഘടനയുടെ വിമോചന സ്വഭാവമാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് രംഗത്ത്.

ഭരണഘടനയുടെ വിമോചന ശക്തിയെ തിരിച്ചറിയാന്‍ ചിലപ്പോള്‍ സുപ്രീംകോടതിക്ക് സാധിക്കാറുണ്ടെന്നും അത്തരമൊരു കേസാണ് ശബരിമല സ്ത്രീപ്രവേശനമെന്നും ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ മതവിശ്വാസത്തിനും പ്രചാരണത്തിനും മതപരമായ നിയന്ത്രണങ്ങള്‍ക്കും സ്വാതന്ത്ര്യമനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതല്ല മതസ്വാതന്ത്ര്യത്തിനുള്ള 26ആം അനുച്ഛേദമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

Top