ശബരിമല സ്‌പെഷല്‍ ട്രെയിന്‍: അധിക നിരക്ക് പ്രത്യേക സര്‍വീസ് എന്ന നിലയിലെന്ന് റെയില്‍വേ

കൊച്ചി: ശബരിമല സ്‌പെഷല്‍ ട്രെയിനിലെ ഉയര്‍ന്ന നിരക്കിനെ ന്യായീകരിച്ച് റെയില്‍വേ. പ്രത്യേക സര്‍വീസ് എന്ന നിലയിലാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം അധികനിരക്കുണ്ട്. ഇത് രാജ്യത്തെ എല്ലാ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കും ബാധകമാണ്. അധിക നിരക്ക് ഈടാക്കുന്നത് പ്രത്യേക സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണെന്നും റെയില്‍വേ വ്യക്തമാക്കി.

സ്‌പെഷ്യല്‍ ട്രെയിനുകളിലെ അമിത നിരക്കില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഷയത്തില്‍ വിശദീകരണം തേടി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും കോടതി നോട്ടീസും അയച്ചിരുന്നു. ഹൈദരബാദ് കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സാധാരണ സ്ലീപ്പര്‍ നിരക്ക്. എന്നാല്‍, ശബരി സ്‌പെഷ്യല്‍ ട്രെയിനില്‍ 795 രൂപയാണ് നിരക്ക്. 205 രൂപയാണ് അധികമായി ഈടാക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.

Top