ശബരിമല; കാനത്തിന്റെ പ്രസ്താവനക്കെതിരെ ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത് യുവതീ പ്രവേശനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും എന്നതിന് തെളിവെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ പരാജയഭീതി മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അയ്യപ്പന്റെ പേരിലല്ല, വിശ്വാസ സംരക്ഷണത്തിനാണ് വോട്ട് ചോദിക്കുന്നത്. അതിനിയും തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കടകംപളളിക്ക് എതിരായ പൂതനാ മോക്ഷം പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ഔദ്യോഗിക അഭിപ്രായം പറയാന്‍ അധികാരമുള്ള ആര്‍എസ്എസിന്റെ ഉന്നത അധികാര സമിതി ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Top