തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ. കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പ്രത്യേക പൂജകള്‍ ഇന്ന് ഉണ്ടായിരിക്കില്ല. 7.30ന് നട അടയ്ക്കും.

അതേസമയം നാളെയാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ട് മണിക്കാണ് തെരഞ്ഞെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്ന് ഇതിനായി സന്നിധാനത്തേക്ക് കൗശിക് വര്‍മ്മയും ഋഷികേശ് വര്‍മ്മയും യാത്ര തിരിച്ചു. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത് 2011ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ്.

Top