ശബരിമല സുരക്ഷ ; മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും.

ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനാണ്.

സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി സി പി ജി ജയ്‌ദേവും ക്രൈംബ്രാഞ്ച് എസ് പി പി ബി രാജീവുമാണ് ഉണ്ടാവുക. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും.

Top