ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; 144 ബുധനാഴ്ച വരെ തുടരും

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രി വരെ നീട്ടി.നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

മണ്ഡലമകരവിളക്ക് കാലത്ത് നട തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയും നീക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്

ഇന്ന് സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ്. വെള്ളിയാഴ്ച 76000 തീര്‍ത്ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണില്‍ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ വന്നത്.

അതേസമയം പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

Top