സി.പി.എം വിശദീകരണ യോഗങ്ങൾക്ക് മുൻപ് ചോദ്യങ്ങള്‍ ചോദിച്ച് ‘സേവ് ശബരിമല’

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രതിരോധത്തിലായ സി.പി.എം താഴെ തട്ടു മുതല്‍ വിശദീകരണ യോഗങ്ങള്‍ തുടങ്ങാനിരിക്കെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി സേവ് ശബരിമല ടീം രംഗത്ത്.

സോഷ്യല്‍ മീഡിയകളിലൂടെയുള്ള ഈ ചോദ്യങ്ങള്‍ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. സത്യവാങ്മൂലം തയ്യാറാക്കുമ്പോള്‍ തന്ത്രികുടുംബത്തിന്റെ അഭിപ്രായം എന്തുകൊണ്ട് ചോദിച്ചില്ല?, ഇതിന് മുന്‍പ് വന്ന എല്ലാ സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ നടപ്പാക്കിയോ? ഹിന്ദു മതത്തില്‍ സിപിഎം നടത്തിയ നവോത്ഥാനം എന്താണ് എന്നു തുടങ്ങി 7 വിഭാഗങ്ങളിലായി അന്‍പതിലധികം ചോദ്യങ്ങളാണ് സേവ് ശബരിമല ചോദിക്കുന്നത്.

വൈദിക ധര്‍മ്മം, താന്ത്രിക ധര്‍മ്മം, വിധികള്‍ തുടങ്ങിയ ഹിന്ദുമത ആചാരത്തിലെ നിയമങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പാലിയം വിളംബരത്തെക്കുറിച്ചും പി മാധവനെക്കുറിച്ചും സേവ് ശബരിമല സംഘം ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

CPIM ഗൃഹ സമ്പര്‍ക്കം നമ്മുക്കും ഒരുങ്ങാം..
…………………………………………………………….
CPlM ഗൃഹ സമ്പര്‍ക്കങ്ങള്‍ നടത്തി ഈ വാദമുഖങ്ങള്‍ വിശദീകരിക്കും എന്നാണ് പറയുന്നത് .അങ്ങനെ എങ്കില്‍ വിശ്വാസി സമൂഹം ഈ ചോദ്യങ്ങള്‍ കരുതി വെക്കുക . കാരണം നാളെ വീട്ടില്‍ കയറി വരുമ്പോള്‍ കസേരയിട്ടിരുത്തി ഈ ചോദ്യങ്ങള്‍ നിര്‍ഭയം ചോദിക്കുക . അവക്കുള്ള ഉത്തരം തന്നിട്ടാവാം ബാക്കി ചര്‍ച്ച എന്ന് പറയുക ..

1 . സര്‍ക്കാര്‍ സ്ത്രീ പ്രവേശനം വേണമെന്ന് അഫിഡവിറ്റ് നല്‍കിയിട്ടില്ല .
അതൊന്നു പരിശോധിക്കാം …

a. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യം ചെയ്തത് ശബരിമല’ അയ്യപ്പ ‘ ക്ഷേത്രം എന്ന പേര് മാറ്റി ശബരിമല ‘ശ്രീ ധര്‍മ്മ ശാസ്താ ‘ ക്ഷേത്രം എന്നാക്കുകയായിരുന്നു ഇതെന്തിന് വേണ്ടിയായിരുന്നു ….?

b.UDF കൊടുത്ത അഫിഡവിറ്റില്‍ യുവതീ പ്രവേശനം വേണമെന്ന് പറഞ്ഞിരുന്നോ ..?
ഇല്ല എങ്കില്‍ എന്തിന് വേണ്ടിയാണ് പുതിയ അഫിഡവിറ്റ് കൊടുത്തത് …?

c. സര്‍ക്കാര്‍ അഫിഡവിറ്റ് തെയ്യാറാക്കുമ്പോള്‍ ഹൈന്ദവ പണ്ഡിതരുടെയും തന്ത്രി കുടുംബത്തിന്റെയും അഭിപ്രായം എന്ത് കൊണ്ട് ചോദിച്ചില്ല ..?

d.സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് എതിരല്ല എന്നും പക്ഷെ നിയമം കൊണ്ടുവരുമ്പോള്‍ ഹൈന്ദവ പണ്ഡിതരെ കേള്‍ക്കണമെന്നും പറഞ്ഞ് കൊടുത്ത അഫിഡവിറ്റ് യുവതീ പ്രവേശനത്തെ പരോക്ഷമായി സപ്പോര്‍ട്ട് ചെയ്യുന്നതല്ലേ …?

e. കോടതിയില്‍ വാദ സമയത്ത് സര്‍ക്കാര്‍ എന്ത് കൊണ്ട് തങ്ങളുടെ അഫിഡവിറ്റിലെ ഹിന്ദു മത പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്യണം എന്ന് വാദിച്ചില്ല …?

f. വിധി പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ അഫിഡവിറ്റില്‍ കൊടുത്ത ചര്‍ച്ചയുണ്ടാവാത്തതിനാല്‍ റിവ്യൂ ഹര്‍ജി നല്‍കാത്തത് എന്ത് കൊണ്ട് ?

2. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ് .

a . ഇതിനു മുമ്പ് വന്ന എല്ലാ സുപ്രീം കോടതി വിധികളും സര്‍ക്കാര്‍ നടപ്പിലാക്കിയോ ..?
ഇനി ഇത് മാത്രമാണോ നടപ്പിലാക്കാനുള്ളത് …?

b. പാതയോരത്തേ മദ്യഷാപ്പുകളുടെ നിരോധനം മുതല്‍ തീയേറ്ററുകളിലെ ദേശീയഗാനം ,കരുണ കണ്ണൂര്‍ കോളേജ് ,സെന്‍കുമാര്‍ ,നേഴ്‌സ്മാരുടെ അടിസ്ഥാന ശംബളം , പിറവം പള്ളി വരെ സുപ്രീം കോടതി വിധി ആയിരുന്നില്ലേ . അവയില്‍ ഒന്നുമില്ലാത്ത ഒരു ഭരണഘടനാ ബാധ്യത ഇവിടെ എന്താണ് …?

c.ജെല്ലികെട്ടിനെതിരെ വിധി വന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന് ഈ ബാധ്യത ഉണ്ടായിരുന്നില്ലേ . അതിന് വിപരീതമായ നിലപാട് എടുത്ത ആ സര്‍ക്കാരിനെ ആരും പിരിച്ച് വിട്ടിട്ടില്ലല്ലോ . സമാന സാഹചര്യമല്ലേ ഇവിടെയും ..?

d. തീര്‍ത്ഥാടനം എന്ന സബ്ജറ്റ് സ്റ്റേറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തമല്ലേ . ഭരണഘടന ലാടുള്ള പ്രതിപത്തതപോലെ വിശ്വാസികളോടും തിരഞ്ഞെടുത്ത സര്‍ക്കാരിന് പ്രതിപത്തത ഇല്ലേ …?

e.ദേവസ്വം ബോര്‍ഡ് ന് റിവ്യൂ ഹര്‍ജി നെല്‍കുകയോ നെല്‍കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്രം നല്‍കാഞ്ഞത് എന്തു കൊണ്ട് ….?

f. ദേവസ്വം ബോര്‍ഡ് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ താത്പര്യമാണോ ..? വിശ്വാസികളുടെ താത്പര്യമാണോ …?

3. നവോത്ഥാനം , ഹിന്ദു മതത്തിലെ മാറ്റങ്ങള്‍ ..

a.ഹിന്ദു മതത്തിലെ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് ആരെല്ലാമാണ് ..?

അവര്‍ വിശ്വാസികളായിന്നോ …?

അവിശ്വാസികളായിരുന്നോ ..?
അവര്‍ ഹിന്ദു മതഗ്രന്ഥങ്ങള്‍ പഠിച്ചിരുന്നോ …?

എന്നാല്‍ ഇപ്പോള്‍ ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന താരാണ് … ?

ഇവര്‍ വിശ്വാസികളാണോ …?

അതോ അവിശ്വാസികളാണോ ..?

ഇവര്‍ ഹിന്ദു മതഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ടോ ..?

b. (ദൈവങ്ങളില്‍ മാറ്റം വന്നു എന്ന് പറയുന്നു . ആദ്യം ആരാധിച്ചിരുന്ന ഇന്ദ്രനെയും ചന്ദ്രനെയും ഒന്നും ഇന്നാരാധിക്കുന്നില്ല എന്ന് പറയുന്നു ഇതുമായി ബന്ധപ്പെട്ട് )

ഹിന്ദു മതത്തിലെ മോക്ഷപാതകള്‍ ഏതെല്ലാമെന്നറിയുമോ …?

എന്താണ് വൈദിക ധര്‍മ്മം , എന്താണ് താന്ത്രിക ധര്‍മ്മം..?

ഇവ എങ്ങിനെ വ്യത്യാസപെട്ടിരിക്കുന്നു ..?

വൈദിക ദേവന്മാര്‍ ആരെല്ലാമാണ് …?

താന്ത്രിക പദ്ധതിയിലെ ദേവതാ സങ്കല്‍പ്പം എന്തെല്ലാമാണ് ..?

എത്ര ഇന്ദ്രന്റെയും ചന്ദ്രന്റെയും ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട് ..?

ആദ്യകാലങ്ങളിലുണ്ടായിരുന്നോ..?

പിന്നീട് വിഷ്ണുവും ശിവനുമെല്ലാമായി മാറിയതാണോ ..?

എന്താണ് വേദം ..?

എന്താണ് മന്ത്രം …?

5.ഹിന്ദു നവോത്ഥാനവും CPIM ഉം

a .ഹിന്ദു മതത്തില്‍ CPIM കൊണ്ടുവന്ന നവോത്ഥാനം എന്തെല്ലാം …?

b. മാറ് മറക്കല്‍ സമരം മുതല്‍ ഗുരുവായൂര്‍ സത്യാഗൃഹം വരെയുള്ളതില്‍ CPIM ന്റെ പങ്കെന്ത് ..?

c. ഗുരുവായൂര്‍ സത്യാഗൃഹം നടത്തുമ്പോള്‍ A.k. ഗോപാലന്‍ കോണ്‍ഗ്രസ്സ്‌കാരന്‍ അല്ലായിരുന്നോ ..?

d. യദുകൃഷ്ണന്‍ ആണോ കേരളത്തിലേ ആദ്യ അബ്രാഹ്മണ പൂജാരി …?

e. പിന്നെ ദളിതന്റെ പൂജാരിയാക്കിയത് ഞങ്ങളാണ് എന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞ് പറയുന്നത് പോലെ അല്ലേ ..?

f. ദളിതരെ പൂജപഠിപ്പിക്കാന്‍ സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ, CPlM ഓ സ്ഥാപനം തുടങ്ങിയിട്ടുണ്ട….?

g. Rss ഉം ഹിന്ദു ജാതി സംഘടനകളും ദളിതരെ പൂജപഠിപ്പിക്കുന്നില്ലേ..? അതിന് വേണ്ട സ്ഥാപനങ്ങള്‍ നടത്തു ന്നില്ലേ …?

h. ആദ്യമായി അബ്രാഹ്മണര്‍ക്കും ക്ഷേത്ര പൂജാരികളാകാം എന്ന വിധി വന്നത് രാകേഷ് തന്ത്രികളുടെ കേസിലല്ലേ …? ആ വിധി സംമ്പാദിച്ച അദ്ദേഹമല്ലേ ആദ്യ അബ്രാഹ്മണ ശാന്തിക്കാരന്‍ …?

i. ഈ വിധി കോടതി വിധിച്ചത് പാലിയം വിളംബരം അടിസ്ഥാനമാക്കിയല്ലേ ….?

j. എന്താണ് പാലിയം വിളമ്പരം ..?

i. ഇതിന് നേതൃത്ത്വം കൊടുത്ത P മാധവന്‍ എന്ന മാധവ്ജി ആരാണ് ..?

6. മാറ്റം .. പ്രകൃതി നിയമം ..

a .മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാന്നെന്നു പറയുന്ന പ്രത്യയശാസ്ത്രത്തില്‍ അടിയില്‍ പറയുന്ന ‘ ഒരു മാറ്റം സാധ്യമാകണമെങ്കില്‍ സമൂഹം അതിന് പാകപെടണം ‘ എന്നുള്ളതിനെ പറ്റിയുള്ള അഭിപ്രായമെന്ത് ..?

b. സമൂഹത്തിന് വേണ്ടാത്ത മാറ്റങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നത് ഭരണകൂട ഭീകരതയല്ലേ …?

C. മാറ്റം സമൂഹത്തില്‍ നിന്നല്ലേ വരേണ്ടത് ..
അതിന് വേണ്ടി കാത്തിരിക്കുകയല്ലേ ഒരു പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത് ..?

d. മാറ്റം വെറും മാറ്റത്തിന് വേണ്ടി മാത്രമാണോ ..?

7. അയ്യപ്പന്‍ .. ശബരിമല ..

a. അയ്യപ്പന്‍ നിത്യബ്രഹ്മചാരിയല്ലേ …?

b. ലൗകീക ജീവിതം മടുത്ത അദ്ദേഹം നിത്യബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലമല്ലേ ശബരിമല ..?

c. അവിടെ ഉണ്ടായിരുന്ന ശാസ്താ ചൈതന്യത്തിലേക്ക് അയ്യപ്പന്‍ വിലയം ചെയ്തതല്ലേ …?

d.അയ്യപ്പന്‍ നിത്യബ്രഹ്മചാരി ആയതിനാലല്ലേ ശമ്പരി മലക്ക് പോകുന്ന ഭക്തരും വ്രതം എടുക്കേണ്ടി വരുന്നത് …? എന്തെന്നാല്‍ ശിവം ഭൂത്വാ ശിവം യജേത് (ശിവനായാട്ടാണ് ശിവനെ പൂജിക്കേണ്ടത് ) എന്നല്ലേ തന്ത്രമതം

e. മറ്റ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സങ്കല്‍പ്പം നിത്യപ്രഹ്മചാരിയായ അയ്യപ്പന്‍ ആണോ ..?

f. എന്താണ് ധര്‍മ്മശാസ്താ സങ്കല്‍പ്പം ..?

g. എന്താണ് അയ്യപ്പസങ്കല്‍പ്പം..?

h. എന്താണ് ശബരിമലയിലെ സങ്കല്‍പ്പം …?

ഇതു പോലെ ഓരോ നിലപാടുകളെയും ഇഴകീറി പരിശോധിച്ചാല്‍ ഒരു പാട് ചോദ്യങ്ങള്‍ക്ക് ഗൃഹസംപര്‍ക്കത്തില്‍ വിശ്വാസികള്‍ക്ക് വിശദീകരണങ്ങള്‍ തരേണ്ടിയിരിക്കുന്നു . അതിനാല്‍ ഇവയെല്ലാം വിശദീകരിച്ച് ഞങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചിട്ടാവാം നമുക്ക് അടുത്ത പടി .

#SAVE_SABARIMALA

Top