അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ്

സന്നിധാനം: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കരുതെന്ന് നിര്‍ദ്ദേശം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് സംഘം ചേരുന്നത് സുരക്ഷ പ്രശ്‌നമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പൊലീസിന്റെ നടപടി.

സന്നിധാനത്ത് ദര്‍ശനത്തിന് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ ക്യൂ വിട്ട് പുറത്തുവരാന്‍ കഴിയാത്ത രീതിയിലാണ് സുരക്ഷ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തും പരിസരത്തുമുള്ള ദേവസ്വം ബോര്‍ഡിന്റെ വാടക മുറികള്‍ ഭക്തര്‍ക്ക് നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.

Top