ശബരിമല സന്നിധാനത്ത് വന്‍ഭക്തജനതിരക്ക് ; ഇന്നലെ 1,00312 പേര്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്

പത്തനംതിട്ട : തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് പൂജകളും ചടങ്ങുകളും നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ആലസ്യം വിട്ടൊഴിഞ്ഞ സന്നിധാനത്ത് വന്‍ഭക്തജനതിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി 12 മണി വരെ 1,00312 പേര്‍ മല കയറിയതായാണ് കണക്ക്. തിങ്കളാഴ്ച്ച രാവിലെ ഒന്‍പത് മണി വരെ 33,000 പേര്‍ പമ്പ വഴി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിട്ടുണ്ട്. മിനിറ്റില്‍ 85 പേര്‍ വീതം ഇന്ന് പകലില്‍ പതിനെട്ടാം പടി കയറുന്നുണ്ട്.

ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി എട്ട് പോയിന്റുകളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

Top