ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി; ഭക്തരുടെ യാത്ര ദുഷ്‌ക്കരമാവും

പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കേ ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി. പുനലൂര്‍- മൂവാറ്റുപുഴ, പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്.

ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു, അച്ചന്‍കോവിലാറ്റിലും ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ബദല്‍റോഡുകള്‍ സജ്ജമാക്കുമെന്ന് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പു നല്‍കി. തീര്‍ഥാടകര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യയുണ്ടെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരപ്രദേശങ്ങളില്‍ ഇടവിട്ട് കനത്തമഴ തുടരുകയാണ്.

Top