ഭക്തി നിര്‍ഭരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നത്: ശബരിമല നിയുക്ത മേല്‍ശാന്തി

ശബരിമല: അയ്യപ്പന്റെ യുക്തിപ്രകാരം ശബരിമല വിധിവരുമെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി.ഭക്തി നിര്‍ഭരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പന്റെ യുക്തിക്കനുസരിച്ചേ കാര്യങ്ങള്‍ നടക്കു. പൂജമാത്രമാണ് നിയോഗമെന്നും നിയുക്ത മേല്‍ശാന്തി സുധീര് നമ്പൂതിരി പ്രതികരിച്ചു.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടെ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.

Top