ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി

റാന്നി : ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി. ഇന്ന് 4.30നുള്ള ട്രെയിനിന് പോകുവാനാണ് തീരുമാനിച്ചിരുന്നത്. സംരക്ഷണം നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു.

എന്നാല്‍ കണ്ണൂരിലെ വീടിന് സമീപത്ത് പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് രേഷ്മയുടെ പിന്‍മാറ്റം. കണ്ണൂര്‍ ഇരിണാവ് സ്വദേശിയായ രേഷ്മയുടെ ഭര്‍ത്താവ് സിപിഐഎം പ്രവര്‍ത്തകനാണ്.

Top