ശബരിമല; തുടര്‍ന്ന് വരുന്ന ആചാരവുമായി തന്നെ മുന്നോട്ട് പോകുമെന്ന് രമ്യ ഹരിദാസ്

തൃശൂര്‍: ശബരിമല യുവതീപ്രവേശനത്തെ കുറിച്ച് പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ശബരിമലയില്‍ താന്‍ തുടര്‍ന്ന് വരുന്ന ആചാരവുമായി തന്നെയായിരിക്കും ഇനിയും മുന്നോട്ട് പോവുകയെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

അമ്മൂമ്മയും അമ്മയും തുടരുന്ന ആചാരമുണ്ടെന്നും ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ശബരിമലയില്‍ തനിക്ക് പോകാവുന്ന സമയമാകുമ്പോള്‍ പോയി ദര്‍ശനം നടത്തുമെന്നും ആരേയും മുറിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രമ്യ വ്യക്തമാക്കി.

Top