കമ്മ്യൂണിസത്തെ തന്നെ സിപിഎം ചവിറ്റു കൊട്ടയിലെറിഞ്ഞ സാഹചര്യം; ചെന്നിത്തല

മലപ്പുറം: ശബരിമല പ്രശ്‌നത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ?, വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറി കൊണ്ടിരിക്കുന്നു. സമ്പന്ന – ബൂര്‍ഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കമ്മ്യൂണിസത്തെ തന്നെ സിപിഎം ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് ശരിയാണ്. കേരളത്തിലെ സിപിഎമ്മും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു

മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. ഘടകകക്ഷികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ടു സമീപനം ആണ്. കോണ്‍ഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ട് പോയി കാണും അത് കൊണ്ടാണ് പാണക്കാട് പോയത്.ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാന്‍ വന്നാല്‍ പോലും സിപിഎം അവഗണിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top