ശബരിമല തീര്‍ഥാടകര്‍ക്കായി രണ്ടു സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ

train railway

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി റെയില്‍വേ രണ്ടു സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചു.

ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്‍പത്, ജനുവരി നാല് എന്നീ തിയതികളിലായിരിക്കും സര്‍വീസുകള്‍ നടത്തുക എന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

Top