മതവികാരം വ്രണപ്പെടുത്തി; രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

highcourt

കൊച്ചി: രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

എന്നാൽ, ശബരിമല സംഘർഷത്തിൽ അറസ്റ്റിലായ ആറ് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഫേസ്ബുക്കില്‍ അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ രഹന പോസ്റ്റ് ചെയ്തിരുന്നു. ഇത് കാണിച്ചായിരുന്നു പരാതി നല്‍കിയത്. തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

മതവികാരം വ്രണപ്പെടുത്തും വിധമായിരുന്നു ഫോട്ടോയെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് രഹന കോടതിയെ സമീപിച്ചത്.

Top