ശബരിമല പവേശനത്തിനായി പതിമൂന്നോളം വിദ്യാര്‍ത്ഥിനികള്‍ പമ്പയിലെത്തിയതായി സൂചന

sabarimala

ശബരിമല: ശബരിമലയില്‍ പ്രവേശനത്തിനായി പതിമൂന്നോളം വിദ്യാര്‍ത്ഥിനികള്‍ പമ്പയിലെത്തിയതായി സൂചന.

ഇവരില്‍ രണ്ടുപേര്‍ പമ്പയിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പുറമേ കിസ് ഒഫ് ലൗ പ്രവര്‍ത്തകരും പമ്പയിലേക്ക് വരുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സുരക്ഷ ഒരുക്കുവാനാണ് പൊലീസിന്റെ നിലപാടെന്നും സൂചനയുണ്ട്.

അതേസമയം, ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശി ലതയാണ് ശബരിമലയില്‍ എത്തിയത്. ഇവരെ തടയുവാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയില്‍ സ്ത്രീയും കുടുംബവും ശബരിമലയില്‍ ദര്‍ശനം നടത്തി.

ശരണം വിളികളുമായിട്ടായിരുന്നു നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തിയത്. തനിക്കു 55 വയസുണ്ടെന്ന് തീര്‍ത്ഥാടക പറഞ്ഞെങ്കിലും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

Top